തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം

Posted on: July 29, 2016 10:00 am | Last updated: July 29, 2016 at 3:14 pm
SHARE

local body election

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. 15 വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകള്‍ എല്‍ഡിഎഫ് നേടി. യുഡിഎഫ് അഞ്ച് സീറ്റുകളും ബിജെപി മൂന്ന് സീറ്റുകളും നേടി. നിര്‍ണായക പോരാട്ടം നടന്ന ഉദുമ ഡിവിഷനില്‍ വിജയിച്ച യുഡിഎഫ് ജില്ലാ പഞ്ചായത്ത് ഭരണം നിലനിര്‍ത്തി.

തിരുവനന്തപുരം കോര്‍പറേഷനിലെ പാപ്പനംകോട് വാര്‍ഡ് ബിജെപി നിലനിര്‍ത്തി. ആശാനാഥാണ് 57 വോട്ടിന് വിജയിച്ചത്. വെട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ അക്കരവിള എല്‍ഡിഎഫിലെ റീന 45 വോട്ടിന് വിജയിച്ചു. തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്കില്‍ എല്‍ഡിഎഫിലെ സജിത 151 വോട്ടിന് വിജയിച്ചു.

കോഴിക്കോട് ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ ഓമശ്ശേരി ഈസ്റ്റില്‍ എല്‍ഡിഎഫിന്റെ കൈക ഭാസ്‌കരന്‍ 76 വോട്ടിന് വിജയിച്ചു.

എറണാകുളം തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ ചക്കംകുളങ്ങര വാര്‍ഡില്‍ യുഡിഎഫിന്റെ ശബരിഗിരീശന്‍ വിജയിച്ചു. കഴിഞ്ഞ തവണ ബിജെപി നാല് വോട്ടിന് വിജയിച്ച വാര്‍ഡാണിത്.

തൃശൂര്‍ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ പത്താഴക്കാട് യുഡിഎഫിന്റെ കെഎ ഹൈദ്രോസ് 98 വോട്ടിന് വിജയിച്ചു.

പാലക്കാട് ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ കണ്ണിയംപുറം വായനശാല വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. കെപി രാമകൃഷ്ണന്‍ 385 വോട്ടിന് വിജയിച്ചു.

കണ്ണൂര്‍ കല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം പീടിക വാര്‍ഡ് എല്‍ഡിഎഫിലെ ഡി രമ 505 വോട്ടിന് നിലനിര്‍ത്തി.

ആലപ്പുഴ ചേര്‍ത്തല നഗരസഭയില്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി അട്ടിമറി വിജയം നേടി. ബിജെപി സ്ഥാനാര്‍ഥി ഡി ജ്യോതിസ് ആണ് വിജയിച്ചത്. പാലമേല്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് സിപിഎം സീറ്റ് പിടിച്ചെടുത്തു. ഷൈലജ ഷാജിയാണ് വിജയിച്ചത്.

തൊടുപുഴ കൊക്കയാര്‍ പഞ്ചായത്തിലെ മുളംകുന്ന വാര്‍ഡില്‍ സിപിഎം സ്വതന്ത്രന്‍ തോമസ് ലൂക്കോസ് 235 വോട്ടുകള്‍ക്ക് വിജയിച്ചു. ഇതോടെ പഞ്ചായത്ത് ഭരണം യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു.