എം എല്‍ എക്ക് സ്വീകരണവും കുടുംബശ്രീ യൂനിറ്റുകള്‍ക്കുള്ള നടീല്‍ യന്ത്രങ്ങളുടെ വിതരണവും നടത്തി

Posted on: July 27, 2016 12:33 pm | Last updated: July 27, 2016 at 12:33 pm
SHARE

വടക്കഞ്ചേരി: മേലാര്‍കോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ കെ ഡി പ്രസേനന്‍ എം എല്‍ എക്ക് സ്വീകരണവും കുടുംബശ്രീ യൂവിറ്റുകള്‍ക്കുള്ള വായ്പ, പച്ചക്കറിവിത്ത് ,പട്ടികജാതി കുടുംബശ്രീ യൂണിറ്റുകള്‍ക്കുള്ള നടീല്‍ യന്ത്രങ്ങളുടെ വിതരണവും നടത്തി.
വായ്പ, പച്ചക്കറിവിത്ത് വിതരണോദ്ഘാടനം ഗഉ പ്രസേനന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി രാമകൃഷ്ണന്‍ എം എല്‍ എ യെ ആദരിച്ചു. നടീല്‍ യന്ത്രങ്ങളുടെ വിതരണം ജില്ല പഞ്ചായത്തംഗം യു അസീസ് നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം മായന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍ വേണു ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ശ്രീന ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കെ വി പ്രഭാകരന്‍, സുധ, മന്‍സൂര്‍ അലി ഗ്രാമപഞ്ചായത്തംഗങ്ങളായ ദേവികണ്ണന്‍, മുഹമ്മദ് ഷെരീഫ്, വി.സുരേഷ്, കെ മോഹനന്‍, ഗീത, പി.സജിത, കെ വി കണ്ണന്‍, ശാന്തകുമാരി, ഉഷ ഗോപിനാഥന്‍, കൃഷി ഓഫീസര്‍ കെ കുരികേശു എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് പ്രേമലത സ്വാഗതവും സെക്രട്ടറി പി ജയപ്രകാശന്‍ നന്ദിയും പറഞ്ഞു.