പ്രൊഫ. എ പി അബ്ദുല്‍ വഹാബ് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍

Posted on: July 27, 2016 12:41 am | Last updated: July 27, 2016 at 12:41 am
SHARE

pro abdul vahabകോഴിക്കോട്: പ്രൊഫ. എ പി അബ്ദുല്‍ വഹാബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി.
തിരൂരങ്ങാടി പി എസ് എം ഒ കോളജില്‍ നിന്ന് ഇംഗ്ലീഷ് വിഭാഗം അസോ. പ്രൊഫസറായി വിരമിച്ച ഇദ്ദേഹം ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. ഡോ. എ ബി അലിയാര്‍ കളമശ്ശേരി, വി മുഹമ്മദ് കൊടുവള്ളി, പ്രൊഫ. മോനമ്മ കൊക്കാട് എറണാകുളം, പി മൈമൂന മലപ്പുറം എന്നിവര്‍ ബോര്‍ഡംഗങ്ങളാണ്.