വീട്ടിലിരുന്ന് മദ്യപിച്ചാല്‍ കുടുംബവും അകത്താകും

Posted on: July 27, 2016 6:02 am | Last updated: July 27, 2016 at 12:33 am
SHARE

പാറ്റ്‌ന: മധ്യനിരോധം നിലനില്‍ക്കുന്ന ബീഹാറില്‍ ഇനി മുതല്‍ ആരെങ്കിലും മദ്യപിച്ചാല്‍ അയാളുടെ കുടുംബവും ജയിലിലാകും. ചില വീടുകളില്‍ മദ്യം സൂക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പുതിയ ബില്‍ കൊണ്ടുവന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇതിനെ പ്രതിരോധിക്കാന്‍ ഒരുങ്ങുന്നത്. ബില്‍ പ്രകാരം, വീടുകളില്‍ മദ്യം കണ്ടെത്തിയാല്‍ പ്രായപൂര്‍ത്തിയായ എല്ലാ കുടുംബാംഗവും പത്ത് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും. വരുന്ന നിയമസഭാ സമ്മേള നത്തില്‍ ബില്‍ പാസ്സാക്കിയെടുക്കാനാണ് ആലോചന.