ആര്‍എസ്എസ് രജിസ്‌ട്രേഡ് സംഘടനയല്ല; ദിഗ്‌വിജയ് സിംഗ്

Posted on: July 24, 2016 4:57 pm | Last updated: July 24, 2016 at 4:57 pm
SHARE

dig vijay singhന്യൂഡല്‍ഹി: രാഷ്ട്രീയ സ്വയംസേവക് സംഘ് രജിസ്‌ട്രേഡ് സംഘടനയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്്. അംഗീകാരമില്ലാത്ത ഒരു സംഘടനയെന്ന നിലയില്‍ ഗുരുപൂര്‍ണിമ ആഘോഷങ്ങളുടെ ഭാഗമായി മാത്രം വന്‍തുകയാണ് ആര്‍എസ്എസ് പിരിച്ചെടുക്കുന്നത്.

രജിസ്റ്റര്‍ ചെയ്യാത്തതുകൊണ്ടുതന്നെ അവര്‍ക്ക് ഒരു വകുപ്പും ബാധകമല്ല. ഈ പണമെല്ലാം എവിടെപ്പോകുന്നെന്ന് ആര്‍എസ്എസ് വ്യക്തമാക്കണമെന്നും ദിഗ് വിജയ് സിംഗ്്് പറഞ്ഞു.

ആര്‍എസ്എസിനെ നിരോധിക്കുന്നതിനെപ്പറ്റി പലവട്ടം പറഞ്ഞുകഴിഞ്ഞു, പക്ഷെ റജിസ്റ്റര്‍ ചെയ്യാത്ത ഒരു സംഘടനയ്ക്ക് എന്തു നിരോധനമാണ് ബാധകമെന്നും ദിഗ്‌വിജയ് ചോദിച്ചു.