ട്രെയിനില്‍ യുവതിയോട് മോശമായി പെരുമാറിയ ബിജെപി എംഎല്‍എ അറസ്റ്റില്‍

Posted on: July 24, 2016 11:56 am | Last updated: July 24, 2016 at 11:56 am
SHARE

BJP MLAപാറ്റ്‌ന: ട്രെയിനില്‍ യുവതിയോട് മോശമായി പെരുമാറിയ ബിജെപി നേതാവ് അറസ്റ്റില്‍. ബിഹാര്‍ എംഎല്‍എ ടുന്നാജി പാണ്ഡെയാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെയാണ് ടുന്നാജിയെ പോലീസ് അറസ്റ്റ് ചെയ്തത്. ട്രെയിനില്‍വച്ച് മോശമായി പെരുമാറിയെന്നും അധിക്ഷേപിച്ചുവെന്നുമുള്ള യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് ട്രെയില്‍ സാരിയ റെയില്‍വെ സ്റ്റേഷന് സമീപമായിരുന്നു സംഭവം.

സിവാന്‍ അസംബ്ലി മണ്ഡലത്തില്‍നിന്നുള്ള നിയമസഭാംഗമാണ് ടുന്നാജി. എംഎല്‍എ ദുര്‍ഗാപുരില്‍നിന്നും ഹാജിപുരിലേക്ക് പോകുകയായിരുന്നു, യുവതി ഗൊരക്പുരിലേക്കും. സംഭവത്തില്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് എംഎല്‍എ പറഞ്ഞു. മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ എടുക്കുകയാണ് ചെയ്തത്. ഈ സമയം യുവതിയും ഇവരുടെ കുട്ടിയും ഇവിടെ കിടന്നുറങ്ങുന്ന കാര്യം തനിക്കറിയില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.