ഡല്‍ഹിയില്‍ മലയാളി കൊല്ലപ്പെട്ട സംഭവം: യുവതി അറസ്റ്റില്‍

Posted on: July 23, 2016 12:44 pm | Last updated: July 23, 2016 at 12:44 pm
SHARE

ന്യുഡല്‍ഹി: ഡല്‍ഹി മയൂര്‍ വിഹാറില്‍ മലയാളി കൊല്ലപ്പെട്ട സംഭവത്തില്‍ യുവതി അറസ്റ്റിലായി. പാലം സ്വദേശിനിയാണ് പോലീസിന്റെ പിടിയിലായത്. ബുധനാഴ്ചയാണ് മയൂര്‍വിഹാര്‍ എക്സ്റ്റന്‍ഷന്‍ സമാചാര്‍ അപാര്‍ട്‌മെന്റ് 129ല്‍ താമസിക്കുന്ന ആലുവ ചൊവ്വര പുറവരിക്കല്‍ വീട്ടില്‍ പി.ബി.വിജയകുമാറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സംശയകരമായ സാഹചര്യത്തില്‍ ഒരു സ്ത്രീ നടന്നുനീങ്ങുന്നത് അപാര്‍ട്‌മെന്റിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്.

രാവിലെ പത്തു മണിക്ക് ഫ്‌ലാറ്റിലേക്കു യുവതി പ്രവേശിക്കുന്നതും 12 മണിയോടെ പുറത്തേക്കു പോകുന്നതുമാണ് സിസിടിവിയില്‍ പതിഞ്ഞിരുന്നത്.മയൂര്‍ വിഹാറില്‍ മലയാളി ബാലന്‍ കച്ചവടക്കാരുടെ മര്‍ദ്ദനറ്റേ് മരിച്ചതിന്റെ ഞെട്ടലില്‍ നിന്ന് മലയാളി സമൂഹം മുക്തരാകും മുന്‍പാണ് മറ്റൊരു മലയാളി കൂടി കൊല്ലപ്പെടുന്നത്.