കുളിക്കുന്നത് 18കാരന്‍ ഒളിഞ്ഞുനോക്കി; 20കാരി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

Posted on: July 22, 2016 5:00 pm | Last updated: July 22, 2016 at 5:00 pm
SHARE

sef fireജയ്പൂര്‍: താന്‍ കുളിക്കുന്നത് 18കാരനായ ആണ്‍കുട്ടി ഒളിഞ്ഞുനോക്കിയതിനെ തുടര്‍ന്ന് 20കാരി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഭില്‍വാര ജില്ലയിലെ ദിലാന ഗ്രാമത്തിലാണ് സംഭവം. 70 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആണ്‍കുട്ടിയുടെ പിതാവിനെയും ബന്ധുവിനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബുധനാഴ്ച വൈകീട്ടാണ് സംഭവം. വീടിന് അടുത്തുള്ളു കുളിപ്പുരയില്‍ കുളിച്ചുകൊണ്ടിരിക്കെയാണ് മറ്റൊരാള്‍ ഒളിഞ്ഞുനോക്കുന്നത് പെണ്‍കുട്ടി കണ്ടത്. പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് അമ്മാവന്‍ എത്തി ആണ്‍കുട്ടിയെ ശകാരിക്കുകയും തല്ലുകയും ചെയ്തു. ഇതേതുടര്‍ന്ന് ആണ്‍കുട്ടിയുടെ പിതാവും ബന്ധവും പെണ്‍കുട്ടിയുടെ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കി. ഇതെല്ലാം കണ്ട് മനംനൊന്ത പെണ്‍കുട്ടി സ്വയം തീകൊളുത്തുകയായിരുന്നു.

പോലീസ് ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്. ആണ്‍കുട്ടിയെ ഉടന്‍ പിടികൂടുമെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.