മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: അഭിഭാഷകര്‍ ആത്മപരിശോധന നത്തണമെന്ന് അഡ്വ സിപി ഉദയഭാനു

Posted on: July 22, 2016 11:15 am | Last updated: July 22, 2016 at 11:15 am
SHARE

cp udayabanuകൊച്ചി: കൊച്ചിയിലും തിരുവനന്തപുരത്തും മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ അഭിഭാഷകര്‍ ആത്മപരിശോധന നടത്തണമെന്ന് അഡ്വക്കേറ്റ് സിപി ഉദയഭാനു. ഇപ്രകാരം ഒരു സംഘടനയില്‍ തുടരുന്നതിലും നല്ലത് വീരമൃതു വരിക്കുന്നതാണെന്നും സംഘടനയില്‍ തുടരണമോ എന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. താന്‍ ശരിയുടെ ഭാഗത്താണ് നിലകൊള്ളുന്നതെന്നും അഭിഭാഷക സംഘടനയുടെ കിരാത നടപടി എതിര്‍ത്ത് തോല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അഭിഭാഷകരുടെ കോടതി ബഹിഷ്‌കരണത്തെ എതിര്‍ത്ത് ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണയും രംഗത്തെത്തി. പെണ്‍
കേസില്‍ പ്രതിയായ സഹപ്രവര്‍ത്തകന് കുടപിടിക്കാന്‍ ഹൈക്കോടതി അഭിഭാഷക സംഘടന ഇറങ്ങിപ്പുറപ്പെട്ടതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നും സംഗീത പറഞ്ഞു.

കൊച്ചിയില്‍ ഹൈക്കോടതി പരിസരത്തും തിരുവനന്തപുരം ജില്ലാ കോടതി വളപ്പിലും മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരെ അനുകൂലിച്ച മുതിര്‍ന്ന അഭിഭാഷകരായ സെബാസ്റ്റ്യന്‍ പോള്‍, കാളീശ്വരം രാജ്, എസ് ജയശങ്കര്‍, ശിവന്‍ മഠത്തില്‍, സിപി ഉദയഭാനു എന്നിവര്‍ക്കെതിരെ അഭിഭാഷക അസോസിയേഷന്‍ അച്ചടക്ക നടപടിക്കൊരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് അഡ്വക്കേറ്റ് സിപി ഉദയഭാനുവിന്റെ പ്രതികരണം. അഭിഭാഷകര്‍ക്കെതിരെ അസോസിയേഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചു.