ഹൈക്കോടതിക്ക് മുന്നില്‍ സംഘം ചേരുന്നത് നിരോധിച്ചു

Posted on: July 21, 2016 2:40 pm | Last updated: July 21, 2016 at 2:40 pm
SHARE

Kearal-High-Court.jpg.image.784.410കൊച്ചി: ഹൈക്കോടതിക്ക് മുന്നില്‍ സംഘം ചേരുന്നത് നിരോധിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ ഉത്തരവിറക്കി. മത്തായി മാഞ്ഞൂരാന്‍ റോഡ്, ഇആര്‍ജി റോഡ്, എബ്രഹാം മാടമാക്കല്‍ റോഡ്, സലീം അലി റോഡ് എന്നിവിടങ്ങളില്‍ അന്യായമായി കൂട്ടം കൂടുന്നതും പൊതുയോഗം, ധര്‍ണ, മാര്‍ച്ച്, പിക്കറ്റിംഗ് എന്നിവ നടത്തുന്നതും നിരോധിച്ചു. 15 ദിവസത്തേക്കാണ് കേരള പോലീസ് വകുപ്പിലെ സെക്ഷന്‍ 79 പ്രകാരമുള്ള നിരോധനം. കഴിഞ്ഞ ദിവസം കോടതി പരിസരത്ത് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.