ജിഷ വധം: പ്രതിക്ക് വിദഗ്ധരുടെ പരിശോധനാ ആവശ്യം പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Posted on: July 21, 2016 6:00 am | Last updated: July 20, 2016 at 11:36 pm
SHARE

കൊച്ചി: ജിഷാ വധക്കേസില്‍ പിടിയിലായ അമീറുല്‍ ഇസ്‌ലാമിനെ മനോരോഗ ചികിത്സകര്‍ അടങ്ങുന്ന വിദഗ്ധ സംഘത്തെ കൊണ്ട് പരിശോധിപ്പിക്കണമെന്ന ആവശ്യം കേസ് അനേ്വഷിക്കുന്ന സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം പരിഗണിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി ഉത്തരവിട്ടു.
ദേശീയ വനിതാ കമ്മീഷന്റെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നില്ലെന്നും ഉത്തരവില്‍ പറയുന്നു.
അമീറുല്‍ ഇസ്‌ലാം യഥാര്‍ഥ പ്രതിയല്ലെന്നും നിരന്തരമായ പീഡനം അയാളുടെ മനോനില തകര്‍ക്കുമെന്നുമാണ് പരാതി.