ബിസിസിഐയ്ക്ക് തിരിച്ചടി;ലോധ കമ്മിറ്റി റിപ്പോര്‍ട്ട് സുപ്രീം കോടതി അംഗീകരിച്ചു

Posted on: July 18, 2016 3:20 pm | Last updated: July 18, 2016 at 7:53 pm

bcci copyന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ശുദ്ധീകരണം ലക്ഷ്യമിട്ട് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍,എം,ലോധ അദ്ധ്യക്ഷനായ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് സുപ്രീംകോടതി അംഗീകരിച്ചു. ബി.സി.സി.ഐ ഭാരവാഹിയാവുന്നതിന് പ്രായപരിധിയായി 70 വയസ് നിശ്ചയിക്കുകയും ചെയ്തു. രാഷ്ട്രീയക്കാരെയോ വ്യവസായികളെയോ ബി.സി.സി.ഐ ഭാരവാഹിയാക്കാന്‍ പാടില്ല. കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ആറു മാസത്തിനകം നടപ്പാക്കാനും കോടതി ബി.സി.സി.ഐയോട് നിര്‍ദ്ദേശിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഒത്തുകളിയുടെയും വാതുവയ്പിന്റെയും പശ്ചാത്തലത്തില്‍ സുപ്രീം കോടതിയാണ് ജസ്റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായ സമിതിയെ നിയോഗിച്ചത്.

സി.എ.ജിയിലെ അംഗങ്ങളാരെങ്കിലും ബി.സി.സി.ഐയിലുണ്ടാവണം. എല്ലാ സംസ്ഥാനങ്ങള്‍ക്കും ബി.സി.സി.ഐയില്‍ പ്രാതിനിധ്യം വേണം. ഒരു സംസ്ഥാനത്ത് നിന്ന് ഒരു ക്രിക്കറ്റ് അസോസിയേഷന് മാത്രമെ വോട്ടവകാശം ഉണ്ടാവുകയുള്ളൂവെന്നും കോടതി പറഞ്ഞു. മഹാരാഷ്ട്രയ്ക്ക് മാത്രം റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ മൂന്ന് അസോസിയേഷനുകള്‍ അനുവദനീയമാണ്.