അമേരിക്കയില്‍ വെടിവെപ്പ്;രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു

Posted on: July 17, 2016 10:07 pm | Last updated: July 18, 2016 at 2:48 pm
SHARE

america shotവാഷിങ്ടണ്‍: അമേരിക്കയിലെ ലൂസിയാനയില്‍ വെടിവെപ്പില്‍ രണ്ട് പൊലീസുകാര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മുഖം മൂടി ധരിച്ച അക്രമിയാണ് വെടിയുതിര്‍ത്തത്. പൊലീസ് ഹെഡ് ക്വോര്‍േട്ടഴ്‌സിന്റെ സമീപത്താണ് സംഭവം. കറുത്ത വസ്ത്രം ധരിച്ചെത്തിയ ആയുധധാരി പൊലീസുകാര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.

എന്നാല്‍ അക്രമിയെ പിടികൂടിയോ എന്നത് സംബന്ധിച്ച് സ്ഥിരീകരണമുണ്ടായിട്ടില്ല. ഏഴു പൊലീസുകാര്‍ക്ക് വെടിയേറ്റതായും പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.