കൊച്ചിയില്‍ യുവതിയെ നഗരമധ്യത്തില്‍ അപമാനിക്കാന്‍ ശ്രമിച്ച ഗവ.പ്ലീഡര്‍ അറസ്റ്റില്‍

Posted on: July 14, 2016 10:57 pm | Last updated: July 14, 2016 at 10:57 pm
SHARE

arrestകൊച്ചി: യുവതിയെ നഗരമാധ്യത്തില്‍ അപമാനിക്കാന്‍ ശ്രമിച്ച ഗവ:പ്ലീഡര്‍ ധനേഷ് മാത്യുവിനെ കൊച്ചി പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രി ഏഴ് മണിയോടെ സെന്റ് തെരേസാസ് കോളജിന് സമീപം മുല്ലശ്ശേരി കനാലിനോട് ചേര്‍ന്നുള്ള റോഡിലാണ് സംഭവം. ജോലി കഴിഞ്ഞ് റോഡിലൂടെ നടന്ന് പോവുകയായിരുന്ന യുവതിയെ ഗവ.പ്ലീഡറായ അഭിഭാഷകന്‍ ധനേഷ് മാത്യു കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി ബഹളംവച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.