ഉത്തര്‍പ്രദേശില്‍ ഷീല ദീക്ഷിത് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി

Posted on: July 14, 2016 6:29 pm | Last updated: July 15, 2016 at 11:42 am
SHARE

sheela dikshithന്യൂഡല്‍ഹി: അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവും. എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജനാര്‍ദനന്‍ ദ്വിവേദിയാണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹി മുഖ്യമന്ത്രി എന്ന നിലയിലെ മികച്ച പ്രവര്‍ത്തനവും പരിചയസമ്പത്തും അടിസ്ഥാനമാക്കിയാണ് ഷീല ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം വെല്ലുവിളിയാണെന്നും ഭാരിച്ച ഉത്തരവാദിത്തമാണെന്നും ഷീല ദീക്ഷിത് പറഞ്ഞു. തന്നില്‍ വിശ്വാസമര്‍പ്പിച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നന്ദിയുണ്ടെന്നും അവര്‍കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഉമശങ്കര്‍ ദീക്ഷിതിന്റെ മരുമകളാണ് ഷീല ദീക്ഷിത്.