കാമുകിയുടെ രക്ഷിതാക്കളെ കൊന്ന 23കാരന് ജീവപര്യന്തം

Posted on: July 14, 2016 5:03 am | Last updated: July 14, 2016 at 12:04 am
SHARE

2047_murderവഡോധര: കാമുകിയുടെ രക്ഷിതാക്കളെ കൊലപ്പെടുത്തിയ 23 കാരന് ജീവപര്യന്തം തടവ്. 2014ല്‍ നടന്ന ക്രൂരമായ കൊലപാതകത്തിന്റെ വിധിയാണ് ഇന്നലെ വന്നത്. 63കാരനായ ശ്രീഹരി വിനോദ് ഭാര്യ സ്‌നേഹ (60) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ഇവരുടെ ദത്തുപുത്രിയുടെ കാമുകന്‍ സപന്‍ പുരാനയെ ജീവപര്യന്തം തടവിന് വിധിച്ചത്. 10,000 രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
കാമുകിയായ പത്താം ക്ലാസുകാരിയുടെ സാഹയത്തോടെയാണ് പ്രതി കൊല നടത്തിയത്. ഇരുവരും തമ്മിലുള്ള പ്രണയ ബന്ധം അംഗീകരിക്കാത്ത വൃദ്ധരായ രക്ഷിതാക്കളെ കൊല നടത്താന്‍ പ്രതിയും കാമുകിയും ആസൂത്രണം ചെയ്യുകയായിരുന്നു. ഭക്ഷണത്തില്‍ മയക്കുഗുളിക നല്‍കിയ ശേഷം തലയണ ഉപയോഗിച്ച് കൊല നടത്തുകയായിരുന്നുവെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചു.
കൊലപ്പെടുത്തിയ ശേഷം മുറിയില്‍ അടച്ചിടുകയും ദുര്‍ഗന്ധം പുറത്തുവരാതിരിക്കാന്‍ സുഗന്ധം പൂശിക്കൊണ്ടിരിക്കുകയും ചെയ്തിരുന്നുവെന്നും മൃതദേഹം അഴകിയതോടെ അസഹ്യമായ ദുര്‍ഗന്ധം പുറത്തുവരികയുമായിരുന്നു. ജനങ്ങള്‍ പരാതിപ്പെട്ടതോടെ പോലീസ് പരിശോധന നടത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. കൊലക്ക് ശേഷം പെണ്‍കുട്ടി കാമുകനൊപ്പം താമസിക്കുകയായിരുന്നു. ഒന്നാം വയസ്സുള്ളപ്പോഴാണ് ദമ്പതികള്‍ പെണ്‍കുട്ടിയെ ദത്തെടുക്കുന്നത്.