സാംസംഗ് ഗ്യാലക്‌സി നോട്ട് 7 ഓഗസ്റ്റ് രണ്ടിന് പുറത്തിറക്കും

Posted on: July 13, 2016 7:23 pm | Last updated: July 13, 2016 at 7:23 pm
SHARE

galaxy note 7ന്യൂഡല്‍ഹി: സാംസംഗ് നോട്ട് സീരീസിലെ ഏറ്റവും പുതിയ മോഡലായ നോട്ട് 7 ഓഗസ്റ്റ് രണ്ടിന് ന്യൂയോര്‍ക്കില്‍ അവതരിപ്പിക്കും. ആളുകള്‍ക്ക് എവിടെവെച്ചും ജോലി ചെയ്യാന്‍ സഹായിക്കുന്ന മികച്ച സാങ്കേതിക സംവിധാനങ്ങളാണ് പുതിയ മോഡലില്‍ ഉള്ളതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ഫോണില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നവര്‍ക്കായാണ് നോട്ട് 7 രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു.

ഗ്യാലക്‌സ് എസ് 7, എസ് 7 എഡ്ജ് മോഡലുകള്‍ക്കൊപ്പം പരിഗണിക്കുന്നതിനായാണ് നോട്ട് 5ന് ശേഷം നോട്ട് 6 ഇറക്കാതെ നോട്ട് 7 ഇറക്കാന്‍ കമ്പനി തീരുമാനിച്ചത്. പുതിയ മോഡലിന്റെ സ്‌പെസിഫിക്കേഷന്‍സ് സംബന്ധിച്ച് പല അഭ്യൂഹങ്ങളും പരക്കുന്നുണ്ടെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കമ്പനി തയാറായിട്ടില്ല. ഏകദേശം 63,000 രൂപയായിരിക്കും നോട്ട് 7ന്റെ വില എന്നാണ് കരുതുന്നത്.