അടുത്ത ജയകൃഷ്ണനാകാന്‍ ഒരുങ്ങിയിരുന്നോ..കെ സുരേന്ദ്രന് വധഭീഷണി

Posted on: July 13, 2016 6:23 pm | Last updated: July 13, 2016 at 6:23 pm
SHARE

k surendranതിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് വധഭീഷണി. ഫെയ്‌സ്ബുക്കിലൂടെയാണ് വധഭീഷണി ലഭിച്ചത്. കേരളത്തില്‍ ആര്‍എസ്എസ് നടത്തുന്ന കൊലപാതകങ്ങളുടെ സംഘത്തലവനാണ് സുരേന്ദ്രനെന്നും അടുത്ത ജയകൃഷ്ണനാകാന്‍ ഒരുങ്ങിയിരുന്നോ എന്നുമായിരുന്നു ഭീഷണി. എന്നാല്‍ ഭീഷണി വകവെക്കുന്നില്ലെന്നും ഇത്തരത്തില്‍ തന്നെ പേടിപ്പെക്കാമെന്ന് സിപിഎം കരുതേണ്ടെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു.