Connect with us

Kerala

കരിപ്പൂര്‍: നടപടികള്‍ വേഗത്തിലാക്കും- മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: കോഴിക്കോട് വിമാനത്താവളത്തിന്റെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. എന്‍ ഷംസുദ്ദീന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ കെട്ടിടം മാറ്റി സ്ഥാപിക്കണം. ജംബോ വിമാനങ്ങള്‍ ഇറങ്ങുന്നതിന് റണ്‍വേയുടെ നീളവും വീതിയും കൂട്ടണം. 2850 മീറ്ററാണ് നിലവിലുളള റണ്‍വേയുടെ നീളം. ജംബോ വിമാനങ്ങള്‍ ഇറങ്ങണമെങ്കില്‍ 3400 മീറ്റര്‍ നീളം വേണം. 300 മീറ്റര്‍ വീതിയും വേണം. പാരലല്‍ ടാക്‌സി വേ നിര്‍മിക്കണം. റണ്‍വേക്കും സേഫ്റ്റി വേക്കും സ്ഥലം കിട്ടിയാല്‍ മാത്രമേ വിമാനത്താവളം വികസിപ്പിക്കാനാകൂ.
സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്താന്‍ താനും ഗതാഗത, തദ്ദേശ, എക്‌സൈസ് മന്ത്രിമാരും സ്ഥലം എം പി, എം എല്‍ എ എന്നിവരും പങ്കെടുക്കുന്ന യോഗം 15ന് വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.