കൊല്ലത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് 2 മരണം

Posted on: July 12, 2016 11:32 am | Last updated: July 12, 2016 at 11:32 am
SHARE

നീണ്ടകര: കൊല്ലം ശക്തികുളങ്ങരയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. കരുനാഗപ്പള്ളി പുത്തന്‍തുറ സ്വദേശികളായ ഡാനി, ക്രിസ്റ്റഫര്‍ എന്നിവരാണ് മരിച്ചത്.

ഇന്നു രാവിലെ മത്സ്യബന്ധനം കഴിഞ്ഞ് തീരത്തേക്ക് വരുന്നതിനിടയില്‍ ശക്തികുളങ്ങര പുലിമുട്ട് ഭാഗത്തുവച്ച് ശക്തമായ കാറ്റില്‍ ഇവര്‍ സഞ്ചരിച്ച ഫൈബര്‍ വള്ളം മറിയുകയായിരുന്നു. ഇവരോടൊപ്പം വള്ളത്തിലുണ്ടായിരുന്ന പുത്തന്‍തുറ മൂലയില്‍ വീട്ടില്‍ ബാബു, അസാം സ്വദേശി ഷിനു എന്നിവര്‍ രക്ഷപ്പെട്ടു.

അപകടത്തില്‍ രക്ഷപ്പെട്ട രണ്ടു പേരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരുടെ മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.