ഓഹരി സൂചികയില്‍ വന്‍ കുതിപ്പ്; സെന്‍സെക്‌സ് 450 പോയിന്റ് ഉയര്‍ന്നു

Posted on: July 11, 2016 12:06 pm | Last updated: July 11, 2016 at 12:06 pm
SHARE

share marketമുംബൈ: ഓഹരി സൂചികയില്‍ വന്‍ കുതിപ്പ്. മുംബൈ സൂചിക സെന്‍സെക്‌സ് 450 പോയിന്റ് ഉയര്‍ന്ന് 27,500ല്‍ എത്തി. ദേശീയ സൂചിക നിഫ്റ്റി 125 പോയിന്റ് ഉയര്‍ന്ന് 8,450 പോയിന്റിലാണ് വ്യാപാരം തുടങ്ങിയത്. 2015 ഒക്ടോബറിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ ദിവസം അമേരിക്ക പുറത്തുവിട്ട തൊഴില്‍ സ്ഥിതിവിവരണ കണക്കുകളാണ് ഇന്ത്യന്‍ ഓഹരി വിപണിക്ക് ഗുണം ചെയ്തത്.

മുംബൈ സ്‌റ്റോക് എക്‌സ്‌ചേഞ്ചിലെ 932 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 111 ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്. ഐസിഐസിഐ ബാങ്ക്, പിഎന്‍ബി, വേദാന്ത, ടാറ്റ മോട്ടോഴ്‌സ്, കോള്‍ ഇന്ത്യ, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.