സാകിര്‍ നായിക്കിന്റെ പീസ് ടിവിക്ക് ബംഗ്ലാദേശില്‍ നിരോധനം

Posted on: July 10, 2016 8:29 pm | Last updated: July 11, 2016 at 10:05 am
SHARE

zakir-naik-afp_650x400_51467711569ന്യൂഡല്‍ഹി: സാകില്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ സംപ്രേഷണം ചെയ്തിരുന്ന പീസ് ടിവി ബംഗ്ലാദേശ് നിരോധിച്ചു. ഭീകരര്‍ക്ക് പ്രചോദനം നല്‍കുന്നുവെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണിത്. ധാക്ക ഭീകരാക്രമണം നടത്തിയവര്‍ക്ക് പ്രചോദനമായത് സാകിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

നായിക്കിന്റെ പ്രഭാഷണങ്ങള്‍ പരിശോധിക്കണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാകിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയാരംഭിച്ചിട്ടുണ്ട്. ഒമ്പത് സംഘങ്ങളായി തിരിഞ്ഞാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നത്.