ചെന്നൈയില്‍ അണ്ണാ ഡിഎംകെ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Posted on: July 10, 2016 4:02 pm | Last updated: July 10, 2016 at 4:02 pm
SHARE

aidmkചെന്നൈ: അണ്ണാ ഡിഎംകെ കൗണ്‍സിലറെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. ചെന്നൈ മനാലി സോണിലെ ആര്‍ മുലൈ ഗുണശേഖറിനേയാണ് ബൈക്കിലെത്തിയ മൂവര്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം.

വെട്ടേറ്റ് വീണയുടര്‍ ഗണേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബൈക്കിലെത്തിയവര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ കൊലയാളികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. എഐഎഡിഎംകെ പ്രവര്‍ത്തരും ഡിഎംകെ പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ തര്‍ക്കമല്ല കൊലപാതകമല്ല, ബിസിനസ് വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം.