Connect with us

Kannur

വനിതാക്ഷേമത്തിന് വകുപ്പ്; കേരളം ആദ്യ സംസ്ഥാനമാകും

Published

|

Last Updated

കണ്ണൂര്‍: സംസ്ഥാന ബജറ്റിലെ വനിതാക്ഷേമത്തിനായുള്ള പുതിയ വകുപ്പ് പ്രഖ്യാപനം യാഥാര്‍ഥ്യമായാല്‍ രാജ്യത്താദ്യമായി വനിതാവകുപ്പ് രൂപവത്കരിക്കപ്പെട്ട സംസ്ഥാനമായി കേരളം മാറും.സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ രാജ്യത്ത് വര്‍ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തില്‍ 2003ല്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളിലൊന്നാണ് ഒരു പതിറ്റാണ്ടിനപ്പുറം കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്നത്. ഇടത് മുന്നണിയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിലൊന്ന് കൂടിയാണിത്.
തോംസണ്‍ റൊയിട്ടേഴ്‌സ് അഭിപ്രായ സര്‍വ്വേപ്രകാരം സ്ത്രീകള്‍ക്ക് ഏറ്റവും മോശം ജീവിതസാഹചര്യങ്ങള്‍ ഉള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്താണെന്നുള്ള വിലയിരുത്തല്‍ കൂടി കണക്കിലെടുത്താണ് അന്ന് സ്ത്രീകളുടെക്ഷേമത്തിനായി ഇത്തരമൊരു സംവിധാനം ആവിഷ്‌കരിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.
എന്നാല്‍, പിന്നീട് ഒരു സംസ്ഥാനവും വനിതകളുടെ ക്ഷേമം മാത്രം ലക്ഷ്യമിട്ട് സ്വതന്ത്ര വകുപ്പ് രൂപവത്കരിച്ചില്ല.1990 ലാണ് ഇന്ത്യന്‍ പാര്‍ലമെന്റ് “ദേശീയ വനിതാകമ്മീഷന്‍ നിയമം” പാസ്സാക്കിയത്. സ്ത്രീകള്‍ക്കെതിരായി വര്‍ധിച്ചുവരുന്ന മനുഷ്യാവകാശ ധ്വംസനങ്ങളും ആക്രമണങ്ങളും തടഞ്ഞ് പരമാവധി നീതി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. ഇതിന് ചുവടുപിടിച്ചാണ് സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കി വകുപ്പ് രൂപികരണമെന്ന ആശയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. ഒടുവിലായി ഗാര്‍ഹികാതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന “ഗാര്‍ഹിക പീഡന നിരോധന നിയമം പിന്നീട് പാസാക്കി. ഇതിനെല്ലാമപ്പുറമാണ് പൂര്‍ണ്ണമായ സ്ത്രീസുരക്ഷയും സ്വാതന്ത്രവും സാധ്യമാക്കാനായി പ്രത്യേകവകുപ്പ് രൂപീകരണത്തിന് ശിപാര്‍ശ ചെയ്തത്.
കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ഇത്തരമൊരാശയം ഉയര്‍ന്നു വന്നെങ്കിലും അത് പ്രയോഗത്തില്‍ വരുത്താന്‍ കഴിഞ്ഞില്ല.വനിതാക്ഷേമത്തിനായി എല്‍ ഡി എഫ് സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ ധനമന്ത്രി ടി എം തോമസ് ഐസക് 770 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. ബജറ്റില്‍ പദ്ധതി അടങ്കലിന്റെ 9.4 ശതമാനം അന്ന് വനിതാക്ഷേമത്തിനായി നീക്കിവച്ചിരുന്നു.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വനിതാഘടകങ്ങളുടെ സ്ത്രീക്ഷേമ പദ്ധതികള്‍ക്കുള്ള തുകക്കു പുറമെയായിരുന്നു ഇത്. എന്നാല്‍ തുടര്‍ന്ന് വന്ന സര്‍ക്കാര്‍ വനിതാക്ഷേമത്തിന് ബജറ്റില്‍ കാര്യമായ ഊന്നല്‍ നല്‍കിയിരുന്നില്ല.ഇപ്പോള്‍ വീണ്ടും വനിതാ വകുപ്പ് പ്രഖ്യാപനത്തിന് പുറമെ സ്ത്രീകളെ സംബന്ധിക്കുന്ന മറ്റുവകുപ്പുകളിലെ സ്‌കീമുകളെ ഏകോപിപ്പിരക്കാന്‍ പത്ത് കോടിയും സത്രീകളുടെ ഉന്നമനത്തിന് മാത്രമായി 91 കോടിയും ബജറ്റില്‍ നീക്കി വച്ചിട്ടുണ്ട്.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും വിവേചനവും കൂടി വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ പുതിയ ഭരണ സംവിധാനത്തിന് തുടക്കമിടുന്നത്.നാഷണല്‍ െ്രെകം റെക്കോര്‍ഡ് ബ്യൂറേയുടെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഒരോ രണ്ട് മിനിറ്റില്‍ ഒരു തവണയും, ഒരു മണിക്കൂറില്‍ 26 തവണയും സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
കേന്ദ്ര സര്‍ക്കാറിന്റെ കുടുംബാരോഗ്യ സര്‍വ്വേ അനുസരിച്ച് ഭൂരിഭാഗം സ്ത്രീകളും ക്രൂരപീഡനങ്ങള്‍ ഏല്‍ക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിലും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. മൂന്ന് വര്‍ഷത്തെ സംസ്ഥാന െ്രെകം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പരിശോധിച്ചാലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് വലിയ വ്യത്യാസം ഇല്ലെന്നു മനസ്സിലാകും.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest