അവധി ആഘോഷത്തിനിടെ മലയാളി മുങ്ങിമരിച്ചു

Posted on: July 8, 2016 7:55 pm | Last updated: July 8, 2016 at 7:55 pm
SHARE

obitദോഹ: ഖത്വറിലെ സീലൈന്‍ ബീച്ചില്‍ മലയാളി മുങ്ങിമരിച്ചു. പത്തനംതിട്ട കോഴഞ്ചേരി കുഴിക്കാല ചിറമണ്ണില്‍ തെക്കേതില്‍ തോമസ് ജോണ്‍ (ജിജി 46) ആണ് മരിച്ചത്. കുടുംബസമേതം പെരുന്നാള്‍ ആഘോഷത്തിനായി സീലൈന്‍ ബീച്ചിലെത്തിയപ്പോഴായിരുന്നു ദാരുണമായ ദുരന്തം. ഖത്വറിലെ ക്യു കോണ്‍ ജീവനക്കാരനായിരുന്നു.
ദോഹ ഇമ്മാനുവല്‍ മാര്‍ത്തോമ ഇടവകാംഗമാണ്. പിതാവ് ജോണ്‍, മാതാവ് മേഴ്‌സി. റാസ്ഗ്യാസില്‍ നിന്നും അടുത്തിടെ വിരമിച്ച എലിസബത്ത് തോമസാണ് ഭാര്യ. മക്കള്‍: സ്റ്റീവ് ജോണ്‍ തോമസ്, ജോയാന്‍മേരി തോമസ്. വക്‌റ ഹമദ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.