സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ പരിശോധിക്കും: കേന്ദ്ര ആഭ്യന്തര മന്ത്രി

Posted on: July 8, 2016 3:21 pm | Last updated: July 8, 2016 at 3:21 pm
SHARE

zakir naikന്യൂഡല്‍ഹി: ബംഗ്ലാദേശ് ഭീകരാക്രമണത്തിന് പിന്നാലെ വിവാദത്തിൽ അകപ്പെട്ട പ്രഭാഷകൻ ഡോ. സാക്കിര്‍ നായിക്കിന്റെ പ്രഭാഷണ സിഡികള്‍ പരിശോധനക്ക് വിധേയമാക്കി നടപടി സ്വികരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. സാക്കിര്‍ നായിക്കിന് തീവ്രവാദ ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ വിശദമായി പരിശോധിക്കാന്‍ ഉത്തരവിട്ടതായും അദ്ദേഹം അറിയിച്ചു. തീവ്രവാദവുമായി ഒരു നിലക്കും സമരസപ്പെടാന്‍ സര്‍ക്കാറിന് ആകില്ലെന്നും അതേസമയം സാക്കിര്‍ നായിക്കിന്റെ കാര്യത്തില്‍ നീതിപൂര്‍വകമായ തീരുമാനമെടുക്കുമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഇന്നലെ മഹാരഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും സാക്കിര്‍ നായിക്കിന് എതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

അതിനിടെ, സാക്കിര്‍ നായിക്കിന്റെ ടെലിവിഷന്‍ ചാനലയാ പീസ് ടീവി സംപ്രേഷണം ചെയ്യുന്ന കേബിള്‍ നെറ്റ് വര്‍ക്കിന് എതിരെയും നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.