ബജറ്റ് വായനയില്‍ റെക്കോര്‍ഡിട്ട്‌ തോമസ് ഐസക്ക്

Posted on: July 8, 2016 3:00 pm | Last updated: July 8, 2016 at 10:34 pm

thomas issacതിരുവനന്തപുരം: ബജറ്റ് വായനയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് തകര്‍ത്ത് തോമസ് ഐസക്. രണ്ട് മണിക്കൂറും 56 മിനുട്ടും എടുത്താണ് ഐസക്ക് ബജറ്റ് വായിച്ചത്. ഈ വര്‍ഷം യുഡിഎഫ് സര്‍ക്കാറിന്റെ ബജറ്റ് രണ്ട് മണിക്കൂറും 54 മിനുട്ടുമെടുത്ത് അവതരിപ്പിച്ച ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. 2013ല്‍ കെ എം മാണിയിട്ട രണ്ട് മണിക്കൂര്‍ 50 മിനുട്ടെന്ന റക്കോര്‍ഡാണ് ഉമ്മന്‍ചാണ്ടി അന്ന് ഭേദിച്ചത്.