ഐസ്‌ക്രീം പാര്‍ലര്‍ കേസ്: നിയമപോരാട്ടം തുടരുമെന്ന് വിഎസ്

Posted on: July 7, 2016 2:04 pm | Last updated: July 7, 2016 at 7:42 pm
SHARE

v sതിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ നിയമപോരാട്ടം തുടരുമെന്ന് വി.എസ്.അച്യുതാനന്ദന്‍. കേസ് അട്ടിമറിച്ചതിനെതിരേ താന്‍ ഉടന്‍ തന്നെ വിചാരണ കോടതിയെ സമീപിക്കും. വിഴിഞ്ഞം പദ്ധതിയെ തകര്‍ക്കാനാണ് കുളച്ചല്‍ തുറമുഖ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകാരം നല്‍കിയത്. കുളച്ചല്‍ തുറമുഖത്തിന്റെ നിര്‍മാണം ലഭിക്കാന്‍ പോകുന്നത് അദാനിയുടെ ബിനാമിക്കാണെന്നും വി.എസ് ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസുമായി ബന്ധപ്പെട്ട് വിഎസ് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയത്. തുടര്‍ന്ന് കോടതി വിഎസിന് ആവശ്യമെങ്കില്‍ വിചാരണ കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കിയിരുന്നു. കേസില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും അതിനാല്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് വിഎസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.
വിഎസ് അച്യുതാനന്ദന്‍ കേസിനെ രാഷ്ട്രീയമായി കാണുന്നുവെന്നാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വ.കെ.കെ വേണുഗോപാല്‍ കോടതിയില്‍ അറിയിച്ചത് വിവാദമായിരുന്നു.