മന്ത്രി ഇ പി ജയരാജന് ഔദ്യോഗിക ഫേസ് ബുക്ക് പേജ്

Posted on: July 6, 2016 12:20 am | Last updated: July 5, 2016 at 11:22 pm
SHARE

ep-jayarajan 2തിരുവനന്തപുരം: വ്യവസായ, വാണിജ്യ, കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഔദ്യോഗിക ഫേസ് ബുക്ക് പേജ് തുടങ്ങി www.facebook/epjayarajanonline എന്നതാണ് വിലാസം. നവമാധ്യമങ്ങളുടെ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തിക്കൊണ്ട് സര്‍ക്കാറും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഫേസ് ബുക്ക് പേജ് ആരംഭിക്കുന്നതെന്ന് ഫേസ് ബുക്ക് പോസ്റ്റില്‍ മന്ത്രി പറഞ്ഞു. വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളുമായി ആശയവിനിമയം നടത്തുകയും അവരുടെ നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത് മുന്നോട്ടുപോകുമെന്നും മന്ത്രി അറിയിച്ചു.