നിലമ്പൂരില്‍ യുവാവ് കുത്തേറ്റു മരിച്ചു

Posted on: July 5, 2016 7:12 pm | Last updated: July 5, 2016 at 7:12 pm
SHARE

shabeerമലപ്പുറം: നിലമ്പൂര്‍ കരുളായിയില്‍ യുവാവ് കുത്തേറ്റു മരിച്ചു. പാലങ്കര വട്ടപ്പാടം വെള്ളാരമുണ്ട സ്വദേശി കുഞ്ഞിമുഹമ്മദിന്റെ മകന്‍ ഷെബീര്‍(22) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.

കരുളായില്‍ വെച്ച് വാഹനത്തിനു സൈഡ് കൊടുത്തില്ല, പെണ്‍കുട്ടികളെ ശല്യം ചെയ്തു എന്ന പ്രശ്‌നത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിങ്കളാഴ്ചയാണ് ഷെബീറും സംഘവും,പ്രതികളായ പണിക്കവീട്ടില്‍ മുനീര്‍, താഴത്ത് വീട്ടില്‍ റസാഖ് എന്നിവരുമായി സംഘര്‍ഷമുണ്ടായത്. പ്രശ്‌നം നാട്ടുകാരും പൊലീസും ഇടപെട്ട് തീര്‍പ്പാക്കിയിരുന്നു. എന്നാല്‍ അടുത്ത ദിവസം ഷെബീറും സംഘവും പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറ് തടയുകയും വീണ്ടും ഏറ്റമുട്ടല്‍ ഉണ്ടാകുകയും ചെയ്തു. ഇതിനിടയിലാണ് ഷബീര്‍ കുത്തേറ്റ് മരിച്ചത്. പരിക്കേറ്റ ഷെബീറിനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.