Connect with us

Kerala

കോഴിക്കോട് കലക്ടറുടെ മാപ്പപേക്ഷ ജനങ്ങളാണ് സ്വീകരിക്കേണ്ടതെന്ന് എംകെ രാഘവന്‍ എം.പി

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്തിന്റെ മാപ്പപേക്ഷ ജനങ്ങളാണ് സ്വീകരിക്കേണ്ടതെന്ന് എംകെ രാഘവന്‍ എംപി.
ഞാന്‍ ഒരു സാധാരണക്കാരനാണ്. എനിക്കു വ്യക്തിപരമായി ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ല. രാഷ്ട്രീയമായി എതിര്‌ച്രേിയില്‍ പെട്ടവരോടും പരമാവധി സ്‌നേഹത്തില്‍ സഹകരിച്ചു പൊതുപ്രവര്ത്തനം നടത്തുന്ന വ്യക്തിയാണ് ഞാന്‍. എന്റെ 45 വര്ഷത്തെ പൊതുജീവിതത്തിനിടയിലെ അനുഭവങ്ങളും ബന്ധങ്ങളുമാണ എന്നെ ഞാനാക്കി മാറ്റിയതെന്നും എംകെ രാഘവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം………

വ്യക്തിപരമായി എനിക്കു ജില്ലാ കലക്ടര്‍ ശ്രീ.എന്‍.പ്രശാന്തുമായി പ്രശ്‌നങ്ങളില്ലാത്ത പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ മാപ്പഭ്യര്ത്ഥന എം.കെ.രാഘവന്‍ എന്ന വ്യക്തിയോടാണെന്നു ഞാന്‍ കരുതുന്നില്ല. അതു തീര്ച്ചയായും കോഴിക്കോട്ടെ ജനപ്രതിനിധിയോടുള്ള ക്ഷമാപണമാണ്. ആ നിലയില്‍ കോഴിക്കോട് കലക്ടറോടു ക്ഷമിക്കേണ്ടതും പൊറുക്കേണ്ടതും ഈ നാട്ടിലെ ഹൃദയവിശാലതയുള്ള ജനങ്ങളാണ്.

ഞാന്‍ ഒരു സാധാരണക്കാരനാണ്. എനിക്കു വ്യക്തിപരമായി ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ല. രാഷ്ട്രീയമായി എതിര്‌ച്രേിയില്‍ പെട്ടവരോടും പരമാവധി സ്‌നേഹത്തില്‍ സഹകരിച്ചു പൊതുപ്രവര്ത്തനം നടത്തുന്ന വ്യക്തിയാണ് ഞാന്‍. എന്റെ 45 വര്ഷത്തെ പൊതുജീവിതത്തിനിടയിലെ അനുഭവങ്ങളും ബന്ധങ്ങളുമാണ എന്നെ ഞാനാക്കി മാറ്റിയത്.

ചെറുപ്പക്കാരനായ ശ്രീ.പ്രശാന്തിന്റെ നുതനമായ ആശയങ്ങള്‍ കോഴിക്കോെട്ടെ ലക്ഷോപലക്ഷം സാധാരണക്കാര്ക്കു കൂടുതല്‍ സാര്ത്ഥ്കമായ രീതിയില്‍ ഉപയോഗപ്രദമാകുവാന്‍ അദ്ദേഹത്തോട് സഹകരിച്ച് കൊണ്ട് ഇനിയും തുടര്ന്നു പ്രവര്ത്തിക്കുവാനാണ് എനിക്കു താത്പര്യം.

കേന്ദ്ര സര്ക്കാര്‍ എല്ലാ മാസവും എം.പി. ഫണ്ട് ചെലവഴിച്ചതിന്റെ ശതമാനക്കണക്കു പ്രസിദ്ധീകരിക്കുമ്പോള്‍, ശതമാനം കുറഞ്ഞാല്‍, പദ്ധതികള്‍ നിര്‌ദ്ദേശിക്കാന്‍ മാത്രം അധികാരമുളള എം.പി. മാത്രമല്ലേ പഴി കേള്‌ക്കേണ്ടിവരിക?

29.06.2016നു കല കലക്ട്രെറ്റില്‍ നടന്ന എം.പി.ഫണ്ട് അവലോകനയോഗത്തില്‍ കലക്ടര്‍ രേഖാമൂലം ക്ഷണിച്ചിട്ട് പങ്കെടുത്ത ഞാന്‍, കലക്ടറേറ്റില്‍ കലക്ടര്‍ ഇല്ലാത്ത സമയത്തു കരാറുകാര്ക്കു വേണ്ടി പരിശോധന ഇല്ലാതെ ബില്‍ പാസ്സാക്കാന്‍ വേണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി, കരാറുകാര്ക്കു വേണ്ടി സമ്മര്ദ്ദം ചെലുത്തി, തുടങ്ങി പി.ആര്‍.ഡി മുഖേന ഉന്നയിച്ച കാര്യങ്ങള്‍ തെറ്റായിരുന്നു എന്ന്! തിരിച്ചറിഞ്ഞതില്‍ എന്റെ സംതൃപ്തി രേഖപ്പെടുത്തുന്നു.

ഔദ്യോഗിക കാര്യങ്ങള്‍ നിയമപരമായിത്തന്നെ മുന്നോട്ട് പോകണമെന്ന ശ്രീ.പ്രശാന്തിന്റെ നിലപാടിനോട് ഞാന്‍ പൂര്ണ്ണമായും യോജിക്കുന്നു. എം.പി. ഫണ്ടുമായി ബന്ധപ്പെട്ടുള്ള പദ്ധതികള്‍ സമയ ബന്ധിതമായി പുര്ത്തിയാക്കാനും അവ ജനങ്ങളെ അറിയിക്കാനും ഉത്തരവാദിത്തമുള്ള ഒരു ജനപ്രതിനിധി എന്ന നിലയ്ക്കാണ് ഈവിഷയത്തില്‍ ജില്ലാ കളക്ടര്ക്ക് 16.06.2016 ന് ഞാന്‍ ഒരു കത്ത് നല്കികയത്. ആ കത്തിന് മറുപടി ലഭിക്കുമെന്ന്! പ്രതിക്ഷിക്കുന്നു. അതോടൊപ്പം എം.പി. ഫണ്ട് വിനിയോഗത്തിലെ അനാവശ്യകാല താമസം ഒഴിവാക്കാനും സമയ ബന്ധിതമായി നടപ്പിലാക്കാനും പ്രത്യേകം ശ്രദ്ധിക്കുമെന്ന്! കരുതുന്നു.

നാടിന്റെ വികസനമാണല്ലോ ആത്യന്തികമായി നമുക്കെല്ലാം പരമപ്രധാനമായിട്ടുള്ളത്.

ഈ വിഷയത്തില്‍ ഇടപെട്ട ബഹു:മുഖ്യമന്ത്രി, ബഹു: പ്രതിപക്ഷ നേതാവ്, ശ്രി. ഉമ്മന്ചാ ണ്ടി, ശ്രി. എം.പി. വിരേന്ദ്രകുമാര്‍.എം.പി, ശ്രി. പി.വി. ചന്ദ്രന്‍, ശ്രി. എം.വി. ശ്രേയംസ് കുമാര്‍ തുടങ്ങിയവരോടും ധാര്മ്മി ക പിന്തുണ നല്കിയ ബഹുമാന്യ വ്യക്തികളോടും പ്രസ്ഥാനങ്ങളോടും നന്ദി രേഖപ്പെടുത്തുന്നു.

നിങ്ങളുടെ സ്വന്തം എം.കെ.രാഘവന്‍