കോഴിക്കോട് കലക്ടർക്ക് എതിരെ വീക്ഷണ‌ം; ഉൗളകൾക്ക് ഇരിക്കാനുള്ളതല്ല കലക്ടർ പദവി

Posted on: July 4, 2016 10:22 am | Last updated: July 4, 2016 at 7:09 pm
SHARE

COLLECTOR2കോഴിക്കോട്: ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വിക്ഷണത്തിന്റെ എഡിറ്റോറിയല്‍. മാധ്യമശ്രദ്ധ നേടാന്‍ കലക്ടര്‍ സ്വയം കഴുതയാകുകയാണെന്നും ഊളകള്‍ക്ക് ഇരിക്കാനുള്ള ഇടമല്ല കലക്ടര്‍ പദവിയെന്നും വീക്ഷണം തുറന്നടിച്ചു. എം കെ രാഘവന്‍ എംപിയുമായുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക് എത്തുന്നതിനിടെയാണ് വീക്ഷണത്തിന്റെ എഡിറ്റോറിയല്‍. എം കെ രാഘവനോട് കലക്ടര്‍ ഇന്നലെ മാപ്പപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ കലക്ടര്‍ക്ക് എംപി മാപ്പ് നല്‍കുകയും ചെയ്തു.

തനിക്ക് കൊമ്പുണ്ടെന്ന് കലക്ടര്‍ക്ക് തോന്നിയാല്‍ ആ കൊമ്പ് മുറിച്ചുകളയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. സാമൂഹിക ദ്രോഹികളുടെ വഴിയിലാണ് കലക്ടര്‍. ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാതെ മാപ്പിടുന്നത് ആണത്തമല്ല, ഊളത്തരമാണ്. അനര്‍ഹമായ മാധ്യമപ്രസിദ്ധിയില്‍ സിനിമാ കഥാപത്രങ്ങളെ പോലെയാണ് കലക്ടര്‍ പ്രവര്‍ത്തിക്കുന്നത്… ഇങ്ങനെ പോകുന്നു കലക്ടർക്ക് എന്താ കൊമ്പുണ്ടോ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗം.