ധാക്കയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരിയും

Posted on: July 2, 2016 5:43 pm | Last updated: July 3, 2016 at 11:28 am
SHARE

tarishi-jainധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ ഇസില്‍ നടത്തിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരിയും. താരുഷി ജെയിനാണ് കൊല്ലപ്പെട്ടത്. ധാക്കയില്‍ വസ്ത്ര വ്യാപാരിയായ ന്യൂഡല്‍ഹി സ്വദേശി സഞ്ജീവ് ജെയിനിന്റെ മകളാണ് താരിഷി. യുഎസിലെ യൂനിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, ബെര്‍ക്ക്‌ലിയില്‍ വിദ്യാര്‍ഥിനിയായ താരിഷി അവധിക്കാണ് ധാക്കയിലെത്തിയത്.

ഭീകരര്‍ ബന്ദികളാക്കിയ 13 പേരെ സൈന്യം രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിനിടെ ആറ് ഭീകരരെ വധിച്ച സൈന്യം ഒരാളെ പിടികൂടി. ധാക്കയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. നിരവധി നയതന്ത്ര കാര്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന ധാക്കയിലെ ഹോളി ആര്‍ടിസാന്‍ ബേക്കറിയില്‍ വെള്ളിയാഴ്ച്ച രാത്രി ഒന്‍പതരയോടെയാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ക്രൂരമായാണ് ബന്ദികളെ കൊലപ്പെടുത്തിയതെന്ന് ബംഗ്ലാദേശ് സൈന്യം പറഞ്ഞു.