സെർബിയയിൽ വെടിവെപ്പിൽ അഞ്ച് മരണം; 20 പേർക്ക് പരുക്ക്

Posted on: July 2, 2016 1:15 pm | Last updated: July 2, 2016 at 1:15 pm
SHARE

shootബെൽഗ്രേഡ്: സെര്‍ബിയയിലെ സ്രഞ്ജനിമിൽ ഒരു കഫേയില്‍ ആയുധധാരിയായ ആള്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരുക്കേറ്റു. പ്രാദേശിക സമയം പുലര്‍ച്ചെ 1.40നായിരുന്നു സംഭവം. ഇസഡ് എസ് എന്നയാളാണ് ആക്രമണം നടത്തിയത്. ഓട്ടോമാറ്റിക് ഗണ്‍ ഉപയോഗിച്ച് ആദ്യം ഭാര്യയെയും മറ്റൊരു സ്ത്രീയെയും വെടിവെച്ചുവീഴ്ത്തിയ ഇയാള്‍ പിന്നീട് തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ കഫേയിലേക്ക് കയറിവരുമ്പോള്‍ ഭാര്യ സുഹൃത്തുക്കളോടൊപ്പം ഇരിക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് വീട്ടിലേക്ക് പോയ ഇയാള്‍ തോക്കുമായി തിരിച്ചെത്തി ആക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.