ഹോണ്ട സ്‌കൂട്ടര്‍ ഉത്പാദനം കൂട്ടി

Posted on: June 30, 2016 8:06 pm | Last updated: June 30, 2016 at 8:44 pm

honda scooterഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഗുജറാത്തിലെ പ്ലാന്റില്‍ സ്‌കൂട്ടര്‍ ഉത്പാദനശേഷി വിപുലീകരിച്ചു. അഹമ്മദാബാദിന് സമീപമുള്ള വിതലപൂരിലെ പ്ലാന്റില്‍ ഇനി പ്രതിവര്‍ഷം ആറ് ലക്ഷം സ്‌കൂട്ടറുകള്‍ അധികമായി നിര്‍മിക്കാനാവും. ഇതോടെ ഈ പ്ലാന്റിന്റെ പ്രതിവര്‍ഷ ഉത്പാദനശേഷി 12 ലക്ഷമായി ഉയര്‍ന്നു.

ഉത്പാദനം കൂടിയതോടെ ആക്ടീവ സ്‌കൂട്ടര്‍ വിതരണത്തില്‍ നേരിടുന്ന കാലതാമസം ഇല്ലാതാകും. ഗുജറാത്ത് പ്ലാന്റിലെ ആദ്യം അസംബ്ലി ലൈന്‍ 2016 ഫെബ്രുവരിയിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. നാല് മാസത്തിനകം രണ്ടാമത്തെ അസംബ്ലി ലൈനും കമ്പനി ഒരുക്കുകയായിരുന്നു.