Connect with us

Kozhikode

ആത്മീയ സമ്മേളനം; മര്‍കസ് നഗര്‍ പ്രാര്‍ഥനാ സാഗരമായി

Published

|

Last Updated

സമൂഹ നോമ്പ് തുറയില്‍ പങ്കെടുത്ത വിശ്വാസികള്‍

കാരന്തൂര്‍: റമസാന്‍ ഇരുപത്തഞ്ചാം രാവില്‍ കാരന്തൂര്‍ മര്‍കസില്‍ സംഘടിപ്പിച്ച ആത്മീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരങ്ങളെത്തി. പാപമോചന പ്രതീക്ഷയുമായി എത്തിയ വിശ്വാസികള്‍ പ്രത്യേക പാപശുദ്ധീകരണ പ്രാര്‍ഥനയായ തൗബയിലും കാന്തപുരത്തിന്റെ റമസാന്‍ പ്രഭാഷണത്തിലും പങ്കെടുത്തു.
ലോകസമാധാനത്തിനും ദുരിതമനുഭവിക്കുന്ന അഭയാര്‍ഥികളുള്‍പ്പെടെയുള്ള മനുഷ്യ സമൂഹത്തിന്റെ വിമോചനത്തിനും വേണ്ടി പ്രത്യേക പ്രാര്‍ഥന നടന്നു. രാത്രി പത്ത് മണിക്ക് തുടങ്ങിയ ആത്മീയ സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്്മാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി, കാന്തപുരം എ പി മുഹമ്മദ് മുസ്്‌ലിയാര്‍, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പ്രസംഗിച്ചു. തൗബ, തഹ്‌ലീല്‍, ഇസ്തിഗ്ഫാര്‍ മജ്‌ലിസുകള്‍ക്ക് പ്രമുഖ സാദാത്തുക്കളും പണ്ഡിതരും നേതൃത്വം നല്‍കി. അബ്ദുല്‍ ഫത്താഹ് അവേലം, സയ്യിദ് അബ്ദുസ്വബൂര്‍ ബാഹസന്‍ പങ്കെടുത്തു. സമാപന പ്രാര്‍ഥനക്ക് കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ നേതൃത്വം നല്‍കി.
ഉച്ചക്ക് ഒരു മണിക്ക് ആരംഭിച്ച ആധ്യാത്മിക പഠന സെഷനില്‍ സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപ്പറമ്പ് അധ്യക്ഷത വഹിച്ചു. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
യോഗയോ നിസ്‌കാരമോ എന്ന വിഷയത്തില്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ് ഹരിയും ആത്മീയതയുടെ അനുഭൂതികള്‍ എന്ന വിഷയത്തില്‍ അബൂബക്കര്‍ സഖാഫി വെണ്ണക്കോടും പ്രഭാഷണം നടത്തി.
അസര്‍ നിസ്‌കാരാനന്തരം ബദര്‍ മൗലിദ് പാരായണത്തില്‍ സയ്യിദ് പി കെ എസ് തലപ്പാറ പ്രാര്‍ഥന നടത്തി. ഡോ. ഇ എന്‍ അബ്ദുല്ലത്വീഫ്, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, റഹ് മത്തുല്ല സഖാഫി എളമരം, മുന്‍ കേന്ദ്രമന്ത്രി സി എം ഇബ്‌റാഹീം പ്രഭാഷണം നടത്തി. മഗ്‌രിബിന് നടന്ന സമൂഹ നോമ്പ്തുറയില്‍ ആയിരങ്ങള്‍ സംബന്ധിച്ചു. സി മുഹമ്മദ് ഫൈസി സ്വാഗതവും വി എം കോയ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

സമൂഹ നോമ്പുതുറക്ക് എത്തിയത്
ആയിരങ്ങള്‍
കാരന്തൂര്‍: മര്‍കസില്‍ സംഘടിപ്പിച്ച ആത്മീയ സമ്മേളനത്തിന്റെ ഭാഗമായ സമൂഹ നോമ്പുതുറക്ക് എത്തിയത് അയ്യായിരം വിശ്വാസികള്‍. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് ഇന്നലെ രാവിലെ മുതല്‍ വിശാസികള്‍ മര്‍കസിലേക്ക് ഒഴുകി എത്തിയിരുന്നു. മര്‍കസ് പ്രധാന ഓഡിറ്റോറിയത്തിലും സെന്‍ട്രല്‍ കിച്ചണിലുമായിരുന്നു ഭക്ഷണം വളമ്പിയത്. വിപുലമായ ഭക്ഷണമാണ് നോമ്പ് തുറക്കായി സജ്ജീകരിച്ചിരുന്നത്.
മര്‍കസിന്റെ പരിസര പ്രദേശങ്ങളില്‍ നിന്ന് സ്ത്രീകള്‍ തയ്യാറാക്കിയ പത്തിരികള്‍ നോമ്പ് തുറയിലെ പ്രഥാന വിഭവമായിരുന്നു. റമസാന്‍ ഒന്ന് മുതല്‍ തന്നെ മര്‍കസില്‍ നടക്കുന്ന സമൂഹ നോമ്പ് തുറയില്‍ ഓരോ ദിവസവും പങ്കെടുക്കുന്ന വര്‍ക്കുള്ള പത്തിരി തയ്യാറാക്കി നല്‍കിയിരുന്നതും പരിസര പ്രദേശങ്ങളിലെ സഹോദരിമാരാണ്.