ശാസ്ത്രി ജീവിക്കുന്നത് വിഡ്ഢികളുടെ സ്വര്‍ഗത്തിലെന്ന് ഗാംഗുലി

Posted on: June 29, 2016 8:35 pm | Last updated: June 29, 2016 at 8:35 pm

Gangulyകൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി അനില്‍ കുംബ്ലയെ തിരഞ്ഞെടുത്തതിനെ വിമര്‍ശിച്ച രവി ശാസ്ത്രിക്ക് മറുപടിയുമായി സൗരവ് ഗാംഗുലി. അനില്‍ കുംബ്ലയെ പരിശീലകനായി നിയമിച്ചതിന് പിന്നില്‍ താനാണെന്നും കുംബ്ലെയുടെ കഴിവുകളല്ലെന്നും ശാസ്ത്രി വിശ്വസിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്ന് ഗാംഗുലി പറഞ്ഞു.

പുതിയ പരിശീലകനെ തിരഞ്ഞെടുക്കുന്നതിനുള്ള സമിതിയില്‍ അംഗമായ ഗാംഗുലി തന്റെ അഭിമുഖം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും ശാസ്ത്രി കുറ്റപ്പെടുത്തിയിരുന്നു. ഞാന്‍ സന്നിഹിതനായിരുന്നില്ല എങ്കില്‍ അദ്ദേഹവും ഉണ്ടായിരുന്നില്ല. ബാങ്കോക്കില്‍ വിനോദസഞ്ചാരം നടത്തുന്നതിന് പകരം അഭിമുഖത്തിന് നേരില്‍ ഹാജരാകുകയായിരുന്നു ശാസ്ത്രി ചേയ്യേണ്ടിയിരുന്നതെന്നും ഗാംഗുലി പറഞ്ഞു.