അനാറിന് ജിഷ വധത്തെക്കുറിച്ച് അറിയാമായിരുന്നുവെന്ന് പോലീസ്

Posted on: June 29, 2016 3:25 pm | Last updated: June 30, 2016 at 9:40 am
SHARE

jisha murder caseപെരുമ്പാവൂര്‍: ജിഷ വധത്തെക്കിറിച്ച് പ്രതി അമീറുല്‍ ഇസ്ലാമിന്റെ സുഹൃത്ത് അനാറുല്‍ ഇസ്ലാമിന് അറിയാമായിരുന്നു എന്ന് പോലീസ്. കൊലപാതകത്തെ കുറിച്ച് അമീര്‍ തന്നെയാണ് അനാറിനോട് പറഞ്ഞത്. കുളിക്കടവില്‍ നടന്നതായി പറയപ്പെടുന്ന കലഹവുമായി കൊലപാതകത്തിന് ബന്ധമില്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കൊലപാതകത്തിന് ശേഷം അമീറും അനാറും ഒരുമിച്ചാണ് അസമിലേക്ക് പോയത്. ഈ യാത്രക്കിടയിലാണ് അമീര്‍ കൊലപാതകത്തെ കുറിച്ച് അനാറിനോട് വെളിപ്പെടുത്തിയത്. അനാറിനെ കണ്ടെത്തുന്നതിനായി ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അസമില്‍ അന്വേഷണം നടത്തുന്നുണ്ട്.

കുളിക്കടവില്‍ നടന്നുവെന്ന് പറയപ്പെടുന്ന തര്‍ക്കവുമായി കൊലപാതകത്തിന് ബന്ധമില്ലെന്നാണ് ഇപ്പോള്‍ പോലീസ് പറയുന്നത്. ജിഷ ഏത് ചെറിയ കാര്യവും അമ്മയോട് പറയാറുണ്ടായിരുന്നു. എന്നാല്‍ ഈ കലഹത്തെ കുറിച്ച് അമ്മയോടോ ചേച്ചിയോടോ ജിഷ പറഞ്ഞിട്ടില്ല. ഇങ്ങനെയൊരു കലഹം കുളിക്കടവില്‍ നടന്നിട്ടില്ലെന്നായിരുന്നു നാട്ടുകാരും പറഞ്ഞിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here