യുപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാനില്ലെന്ന് ഷീല ദീക്ഷിത്

Posted on: June 27, 2016 11:38 am | Last updated: June 27, 2016 at 11:38 am
SHARE

sheela dikshith

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാനില്ലെന്ന് മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്. ഇക്കാര്യം അവര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രശാന്ത് കിഷോറിന്റെ നിര്‍ദേശ പ്രകാരമാണ് കോണ്‍ഗ്രസ് നേതൃത്വം ഷീല ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പരിഗണിച്ചത്.

ബ്രാഹ്മണ വിഭാഗത്തില്‍ നിന്നുള്ള നേതാവിനെ ഉയര്‍ത്തിക്കാണിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനായിരുന്നു പ്രശാന്ത് കിഷോറിന്റെ നിര്‍ദേശം. ഡല്‍ഹിയില്‍ മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന പ്രവര്‍ത്തന പരിചയവും യുപിയിലെ കുടുംബ ബന്ധങ്ങളും പരിഗണിച്ച് ഷീല ദീക്ഷിതിനോട് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.