ഈ സീസണില്‍ ഉംറ വിസ അനുവദിക്കുന്നത് നിര്‍ത്തി

Posted on: June 27, 2016 10:04 am | Last updated: June 27, 2016 at 10:04 am

ജിദ്ദ : ഈ സീസണിലേക്കുള്ള ഉംറ വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തല്‍ ചെയ്തതായി ഹജ്ജ് ഉംറ കാര്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 64 ലക്ഷത്തോളം ഉംറ വിസകള്‍ ഈ സീസണില്‍ മാത്രം ഇഷ്യൂ ചെയ്തിട്ടുണ്ട്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴ് ശതമാനം അധികമാണ് .

ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയിട്ടുള്ളത് ഈജിപ്തില്‍ നിന്നാണ് . പാക്കിസ്ഥാനും ഇന്തോനേഷ്യക്കുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍.

ഹജ്ജ് സീസണ്‍ വരുന്നതിനാല്‍ നിലവില്‍ വിസിറ്റിംഗ് വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തല്‍ ചെയ്തിരുന്നു. ഹജ്ജിനു ശേഷം അപേക്ഷിക്കാനാണ് ഇപ്പോള്‍ വിസിറ്റിംഗ് വിസക്ക് അപേക്ഷിക്കുന്നവര്‍ക്ക് മെസ്സേജ് വരുന്നത്.