ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയത്തിന് രമേശും ഉമ്മന്‍ ചാണ്ടിയും പോയത് ശരിയായില്ല: വിഎം സുധീരന്‍

Posted on: June 25, 2016 3:07 pm | Last updated: June 25, 2016 at 3:07 pm
SHARE

vm sudeeranതിരുവനന്തപുരം: ബാറുടമ ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയ ചടങ്ങിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പോയത് ശരിയായില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേതാക്കള്‍ കുറച്ചുകൂടി ഔചത്യബോധം കാണിക്കണം. ജനങ്ങളില്‍ ഇത് തെറ്റായ സന്ദേശം നല്‍കും. കഴിഞ്ഞ സര്‍ക്കാരിന് ഏറ്റവും അധികം തലവേദന സൃഷ്ടിച്ച ആളാണ് ബിജു രമേശ് എന്ന് ഇരുവരും മറക്കരുതെന്നും വി.എം.സുധീരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here