മിശൈരിബ് മെട്രോ സ്റ്റേഷന്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചു

Posted on: June 24, 2016 8:15 pm | Last updated: June 24, 2016 at 8:15 pm
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി മിശൈരിബ് മെട്രോ സ്റ്റേഷന്‍ സന്ദര്‍ശിച്ച് വിലയിരുത്തുന്നു
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി മിശൈരിബ് മെട്രോ സ്റ്റേഷന്‍ സന്ദര്‍ശിച്ച് വിലയിരുത്തുന്നു

ദോഹ: ദോഹ മെട്രോ പദ്ധതിയിലെ പ്രധാന സ്റ്റേഷന്‍ ആയ മിശൈരിബില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി സന്ദര്‍ശനം നടത്തി. പദ്ധതി പുരോഗതിയും നേട്ടങ്ങളും മറ്റ് വിഷയങ്ങളും ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു.
ഖത്വര്‍ ദേശീയ ദര്‍ശനം 2030ന്റെ ഭാഗമായ ദോഹ മെട്രോ പദ്ധതി പൊതുഗതാഗത മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്നതും രാജ്യത്തെ തന്ത്രപ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതിയുമാണ്. പദ്ധതിയെ പുരോഗതിയില്‍ ഖത്വര്‍ റെയിലിലെ ഉദ്യോഗസ്ഥരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പ്രഖ്യാപിച്ച സമയത്തുതന്നെ പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് നിര്‍ദേശിച്ചു. മെട്രോ നിര്‍മാണത്തിലൂടെ രാജ്യം മറ്റൊരു നാഴികക്കല്ല് പിന്നിടാന്‍ യത്‌നിക്കുന്ന ഉദ്യോഗസ്ഥരുടെയും ഓരോ തൊഴിലാളിയുടെയും അധ്വാനത്തെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
ദോഹ മെട്രോയുടെ ഹൃദയമെന്ന് വിശേഷിപ്പിക്കപ്പെട്ട മിശൈരിബ് ഏറ്റവും വലി സ്റ്റേഷനും റെഡ്, ഗ്രീന്‍, ഗോള്‍ഡ് എന്നീ മുഴുവന്‍ പാതകളെ ബന്ധിപ്പിക്കുന്നതുമാണ്.