Connect with us

Business

ബ്രക്‌സിറ്റ്: ആഗോള ഓഹരി വിപണികളില്‍ ഇടിവ്

Published

|

Last Updated

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ തുടരേണ്ടതില്ലെന്ന് ബ്രീട്ടീഷ് ജനതയുടെ വിധിയെഴുത്ത് ആഗോള വിപണികളില്‍ ഇടിവുണ്ടാക്കി. ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യം 13 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ദിവസം കൊണ്ട് ഒറ്റയടിക്ക് പൗണ്ടിന്റെ മൂല്യം ഇത്രയും താഴ്ന്ന നിലയിലെത്തുന്നത്.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ഓഹരി വിപണികളിലും ബ്രക്‌സിറ്റ് ഫലം പ്രതിഫലനമുണ്ടാക്കി. ഏഷ്യന്‍ വിപണിയില്‍ 1000 പോയിന്റിന്റെ ഇടിവ് രേഖപ്പെടുത്തി. ഇന്ത്യന്‍ വിപണി 9000 പോയിന്റ് ഇടിഞ്ഞു. രൂപയുടെ മൂല്യത്തിലും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.