തീവ്രവാദികള്‍ക്ക് സഹായം; വാട്ട്‌സ്ആപ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി

Posted on: June 24, 2016 12:37 pm | Last updated: June 24, 2016 at 12:37 pm

whatsappന്യൂഡല്‍ഹി:മെസേജിങ് ആപ്ലിക്കേഷനുകളായ വാട്ട്‌സ്ആപ്, വൈബര്‍ തുടങ്ങിയവ തീവ്രവാദികള്‍ക്ക് സഹായമാകുമെന്നതിനാല്‍ ഇവയുടെ ഉപയോഗം ഇന്ത്യയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി. വാട്‌സ്ആപ്പില്‍ പുതുതായി നടപ്പിലാക്കിയ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം തീവ്രവാദികള്‍ക്കും വിഘടനവാദികള്‍ക്കും സഹായമാകുമെന്നുമെന്നാണ് വാദം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹരിയാനയിലെ വിവരാവകാശ പ്രവര്‍ത്തകനായ സുധീര്‍ യാദവാണ് പരാതിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.

സന്ദേശങ്ങള്‍ അയക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും മാത്രം മെസേജുകള്‍ വായിക്കാന്‍ കഴിയുന്ന സംവിധാനമാണ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍. ഈ സംവിധാനത്തിലേക്ക് ഉപയോക്താവ് മാറിക്കഴിഞ്ഞാല്‍ മറ്റുള്ളവര്‍ ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ കൈമാറാന്‍ കമ്പനിക്ക്‌പോലും സാധിക്കില്ല. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എന്ന സംവിധാനം തീവ്രവാദികള്‍ക്കും വിഘടനവാദികള്‍ക്കും സഹായമാകുമെന്നുമെന്നാണ് വാദം.

ഹര്‍ജിയിന്‍ മേല്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഈ മാസം 29ന് വാദം കേള്‍ക്കും. സന്ദേശങ്ങള്‍ അയക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും മാത്രം മെസേജുകള്‍ വായിക്കാന്‍ കഴിയുന്ന സംവിധാനമാണ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍. ഈ സംവിധാനത്തിലേക്ക് ഉപയോക്താവ് മാറിക്കഴിഞ്ഞാല്‍ മറ്റുള്ളവര്‍ ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ കൈമാറാന്‍ കമ്പനിക്ക്‌പോലും സാധിക്കില്ല.അതുകൊണ്ട് തന്നെ വാട്‌സ്ആപ്പ്, വൈബര്‍, ഹൈക്ക്, ടെലഗ്രാം, സിഗ്‌നല്‍ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി നിരോധിക്കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം.