കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതിയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു

Posted on: June 23, 2016 8:15 pm | Last updated: June 23, 2016 at 8:15 pm

infant deathകോട്ടയം: പ്രസവത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവതിയും നവജാത ശിശുക്കളും മരിച്ചു. ചങ്ങനാശേരി സ്വദേശിനി ജ്യോതി മോളും (36) കുഞ്ഞുങ്ങളുമാണ് മരിച്ചത്. ചികിത്സാ പിഴവാണെന്നാരോപിച്ച് ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. പരാതി ലഭിച്ചുവെന്നും അന്വേഷണം നടത്തുമെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.

16 വര്‍ഷത്തിന് ശേഷമാണ് ജ്യോതിക്ക് കുട്ടികളുണ്ടാകുന്നത്. മൂന്ന് കുട്ടികളായിരുന്നു ഗര്‍ഭാവസ്ഥയില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരു കുട്ടി ഗര്‍ഭപാത്രത്തിനുള്ളില്‍ വെച്ചു തന്നെ മരിച്ചു. മറ്റൊരു കുട്ടി ശസ്ത്രക്രിയ ചെയ്തു പുറത്തെടുത്തപ്പോഴും മരിക്കുകയായിരുന്നു. ഒരു കുട്ടിയെ ജീവനോടെ പുറത്തെടുക്കാനായി. ജൂണ്‍ ഏഴിനാണ് ജ്യോതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 10 ദിവസമായി ഇവര്‍ ഐസിയുവിലായിരുന്നു.