Connect with us

Ongoing News

മേരി കോം ഒളിമ്പിക്‌സിനുണ്ടാകില്ല

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ബോക്‌സിംഗ് താരം മേരികോം ബ്രസീല്‍ ഒളിമ്പിക്‌സിനുണ്ടാകില്ല. യോഗ്യതാ റൗണ്ടില്‍ പരാജയപ്പെട്ട മേരികോമിന് വൈല്‍ഡ്കാര്‍ഡ് എന്‍ട്രി ലഭിക്കാത്തതോടെയാണിത്. കഴിഞ്ഞ രണ്ട് ഒളിമ്പിക്‌സിലും എട്ട് താരങ്ങളെ പങ്കെടുപ്പിച്ച രാജ്യങ്ങള്‍ക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്‌കേണ്ടെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തീരുമാനിച്ചതോടെയാണ് മേരികോമിന്റെ പ്രതീക്ഷ അസ്തമിച്ചത്.

കഴിഞ്ഞ മാസം നടന്ന ലോക ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടം റൗണ്ടില്‍ പരാജയപ്പെട്ട് പുറത്തായതോടെയാണ് മേരികോമിന് ഒളിമ്പിക് യോഗ്യത ലഭിക്കാതിരുന്നത്. അഞ്ച് തവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ മേരികോം 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയിരുന്നു.

Latest