കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈക്കിനെ ജിദ്ദ ഹജ്ജ് വെല്‍ഫയര്‍ ഫോറം പ്രതിനിധികള്‍ സന്ദര്‍ശിച്ചു

Posted on: June 23, 2016 9:28 am | Last updated: June 23, 2016 at 9:28 am
SHARE
hajj
പുതുതായി ചുമതലയേറ്റ കോണ്‍സല്‍ ജനറലായി മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈക്കിനെ ജിദ്ദ ഹജ്ജ് വെല്‍ഫയര്‍ ഫോറം പ്രതിനിധികള്‍ സന്ദര്‍ശിച്ചപോള്‍

ജിദ്ദ: കോണ്‍സല്‍ ജനറലായി പുതുതായി ചുമതലയേറ്റ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈക്കിനെ ജിദ്ദ ഹജ്ജ് വെല്‍ഫയര്‍ ഫോറം പ്രതിനിധികള്‍ സന്ദര്‍ശിച്ചു . അദ്ദേഹം ചുമതല യേറ്റ ആദ്യ ദിവസം തന്നെ ഓഫീസില്‍ എത്തിയാണ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്. നേരത്തെ ജിദ്ദയില്‍ ഹജ് കോണ്‍സുലറായി സേവനം അനുഷ്ടിച്ചിരുന്ന വേളയില്‍ ഹജ് വെല്‍ഫയര്‍ ഫോറം പ്രവര്‍ത്തകര്‍ സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്ന കാര്യം അദ്ദേഹം അനുസ്മരിച്ചു. യു എനിലെ സേവനത്തിനു ശേഷം വീണ്ടും ജിദ്ദയില്‍ എത്താനായതില്‍ ഏറെ സ്‌ന്തോഷവാനെന്നും അദ്ദേഹം പറഞ്ഞു. ഹജ് വെല്‍ഫയര്‍ ഫോറം ചെയര്‍മാന്‍ അബ്ബാസ് ചെമ്പന്‍, വൈസ് ചെയര്‍മാന്‍ കെ ടി എ മുനീര്‍, ട്രഷറര്‍ അബ്ദുറഹിമാന്‍ വണ്ടൂര്‍,പി. ആര്‍ ഒ. നാസര് ചാവക്കാട്, വളണ്ടിയര്‍ ക്യപ്റ്റന്‍ പി. പി. ഹാഷിം എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. 2004 ബാച്ച് ഐ എഫ് എസ് ഓഫീസിരായ അദ്ദേഹം മണിപ്പൂര്‍ സ്വദേശി യാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here