എട്ടു വയസുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

Posted on: June 22, 2016 8:14 pm | Last updated: June 23, 2016 at 9:02 am
SHARE

levi-22-6-2016.jpg.image.784വൈക്കം; സ്‌കൂള്‍വിട്ട് വീട്ടിലേക്കു വരുന്ന വഴി എട്ട് വയസുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ്‌ചെയ്തു. കര്‍ണാടക സ്വദേശിയായ ലെവിയെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. വൈക്കം മുറിഞ്ഞപുഴയിലാണ് സംഭവം നടന്നത്. വൈകീട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന മൂന്നാം ക്ലാസുകാരിയെ ആളൊഴിഞ്ഞ ഇടവഴിയില്‍ വെച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. കുട്ടി നിലവിളിച്ചപ്പോള്‍ സമീപവാസികള്‍ ഓടിയെത്തി. ഇതോടെ ഇയാള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍, കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന ലെവിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
അറസ്റ്റിലായ പ്രതി കുളിക്കടവില്‍ വെച്ച് പലപ്പോഴും തുറിച്ച് നോക്കിയിരുന്നതായും കുട്ടി പോലീസിനോട് പറഞ്ഞു. അഞ്ച് മാസം മുമ്പ് കേരളത്തിലേക്കെത്തിയ ലെവി കഴിഞ്ഞ ആഴ്ചയാണ് വൈക്കത്തെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here