യോഗ ഒരു മതപരമായ ആചാരം അല്ല, അത് രാജ്യത്തെ ഒന്നിപ്പിക്കുന്നു; പ്രധാനമന്ത്രി

Posted on: June 21, 2016 9:16 am | Last updated: June 21, 2016 at 1:32 pm
SHARE

MODIചണ്ഡീഗഡ്: യോഗ ഒരു മതപരമായ ആചാരം അല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും യോഗ അഭ്യസിക്കാം. യോഗ രാജ്യത്തെ ഒന്നിപ്പിക്കുകയാണ് പ്രധാനമന്ത്രി പറഞ്ഞു. ണ്ഡിഗഡിലെ കാപ്പിറ്റോള്‍ ഹില്ലില്‍ രണ്ടാമത് അന്തര്‍ദേശീയ യോഗ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ജനങ്ങളെ യോഗ ബന്ധിപ്പിക്കുന്നതായി മോദി പറഞ്ഞു. ഭിന്ന ശേഷിയുള്ള 100 കുട്ടികളടക്കം 30,000 പേര്‍ കാപിറ്റോള്‍ ഹില്ലിലെ യോഗ പരിപാടിയില്‍ പങ്കടുത്തു. യോഗയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കുന്നവരെ ആചരിക്കുന്നതിനായി അടുത്ത യോഗ ദിനം മുതല്‍ രണ്ട് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മോദി പറഞ്ഞു.

യോഗ ഒരു ജനകീയ മുന്നേറ്റമായി മാറിയെന്ന് മോദി അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര യോഗദിനം എന്ന ആശയത്തിന് ആഗോളതലത്തില്‍ തന്നെ വലിയ സ്വീകരണമാണ് ലഭിച്ചത്. എന്നാല്‍ യോഗയുടെ ഗുണങ്ങള്‍ അംഗീകരിക്കാന്‍ ഇപ്പോഴും ചിലര്‍ തയ്യാറല്ല. മോദി പറഞ്ഞു. യോഗദിനത്തിന് ലോകത്തിന്റെ മുഴുവന്‍ പിന്തുണയുണ്ട്. യോഗ ചെയ്യുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള വിവേചനം നിലനില്‍ക്കുന്നില്ല. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ ആര്‍ക്കും യോഗ ചെയ്യാവുന്നതാണ്. സമൂഹത്തിലെ എല്ലാ തട്ടിലുള്ളവരും ഇന്ന് യോഗയുടെ ഗുണഫലങ്ങള്‍ അനുഭവിക്കുന്നുണ്ട്. മോദി ചൂണ്ടിക്കാട്ടി.


സൂര്യനോട് ഭൂമി ഏറ്റവും അടുത്തുവരുന്ന ദിവസമാണ് ജൂണ്‍ 21. വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിനം. ഇക്കാരണം കൊണ്ടാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായി ആചരിക്കുന്നതെന്നും മോദി വ്യക്തമാക്കി. ചണ്ഡീഗഡില്‍ പ്രധാനമന്ത്രി പങ്കെടുക്കുത്ത പരിപാടിയില്‍ 30,000 ലധികം പേരാണ് സന്നിഹിതരായത്. രാവിലെ ആറരയ്ക്കാണ് ചടങ്ങുകള്‍ ആരംഭിച്ചത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാഷ്ട്രപതി ഭവനില്‍ യോഗദിനാചരണത്തിന് നേതൃത്വം നല്‍കി. കേന്ദ്ര മന്ത്രിമാര്‍ വിവിധ സ്ഥലങ്ങളില്‍ യോഗ ദിനാചരണത്തിന് നേതൃത്വം നല്‍കി. യോഗ ദിനത്തോട അനുബന്ധിച്ച് രാജ്യത്ത് ലക്ഷത്തിലേറെ യോഗാ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here