തലശ്ശേരിയില്‍ യുവതികളെ ജയിലിലടച്ച സംഭവം: പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി

Posted on: June 20, 2016 9:01 pm | Last updated: June 21, 2016 at 11:39 am

pinarayiതിരുവനന്തപുരം: തലശ്ശേരിയില്‍ ദളിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വിഷയത്തില്‍ ഇനി ്രപതികരിക്കേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. കുട്ടിയെ ജയിലടച്ചിട്ടില്ല, അമ്മ കുട്ടിയെ ഒപ്പം കൊണ്ടുപോയതാണ്. തലശേരി വിഷയത്തില്‍ കേസും എതിര്‍ കേസുമുണ്ട്. അതില്‍ എന്തു ്രപതികരിക്കാന്‍? ഒരു കുട്ടി ജയിലില്‍ പോകുന്നത് ആദ്യമായല്ല. എത്രയോ ആദിവാസി കുട്ടികള്‍ അമ്മമാര്‍ക്കൊപ്പം മുമ്പ് ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സംഭവത്തെ കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ തനിക്കൊന്നും പറയാനില്ലെന്നും പോലീസിനോട് ചോദിക്കണമെന്നായിരുന്നു പിണറായിയുടെ ്രപതികരണം.

ദളിത് യുവതികള്‍ ജയിലിലടക്കപ്പെട്ട സംഭവം പെണ്‍കുട്ടികളില്‍ ഒരാളുടെ ആത്മഹത്യാശ്രമത്തോടെയാണ് വീണ്ടും ചര്‍ച്ചയായത്. ശനിയാഴ്ച രാത്രിയിലാണു ജയിലിലടക്കപ്പെട്ട ദളിത് യുവതികളില്‍ ഒരാളായ അഞ്ജന ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇതേതുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതി തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.